ബൈസൺവാലിയിൽ ഗൃഹനാഥൻ വെട്ടേറ്റു മരിച്ചു. ബൈസൺ വാലി സ്വദേശി ഓലിക്കൽ സുധൻ (68) ആണ് കൊല്ലപ്പെട്ടത്. പ്രതിയെന്നു സംശയിക്കുന്ന അയൽവാസി അജിത്തിനെ രാജാക്കാട് പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാത്രി 10 മണിയോടെയാണ് ചൊക്രമുടി പാറക്കടവ് ഭാഗത്ത് റോഡിൽ മൃതദേഹം കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം സമീപവാസിയായ അജിത്തുമായി സുധൻ വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിലുള്ള പകയാകാം കൊലപാതക കാരണമെന്നാണ് നിഗമനം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.