HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി കബളിപ്പിച്ചെന്ന വിദ്യാർത്ഥികളുടെ പരാതി; പിന്നാലെ പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഉടമ ജീവനൊടുക്കി

സ്വകാര്യ പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഉടമ ജീവനൊടുക്കി

കൊല്ലത്ത് സ്വകാര്യ പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഉടമ ജീവനൊടുക്കി. അഞ്ചൽ ഇടമുളയ്ക്കൽ സ്വദേശി അമൽ ശങ്കറാണ് മരിച്ചത്. കൊല്ലം നഗരത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ് അമൽ ശങ്കർ. അംഗീകാരമില്ലാത്ത കോഴ്സുകളുടെ പേരിൽ പണം തട്ടിയെന്ന പരാതി സ്ഥാപനത്തിനെതിരെ ഉയർന്നിരുന്നു.


വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി കബളിപ്പിച്ചെന്ന വിദ്യാർത്ഥികളുടെ പരാതിയിൽ ഇന്നലെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വാളകത്തെ വീട്ടിൽ അമൽ ശങ്കറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചിരുന്നു. സംഭവത്തില്‍ അഞ്ചൽ പൊലീസ് അന്വേഷണം തുടങ്ങി.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS