
ഇടുക്കിയിൽ തേയില വെട്ടുന്ന യന്ത്രം നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ തോട്ടം തൊഴിലാളി മരിച്ചു.ഇടുക്കി സൂര്യനെല്ലി ഗുണ്ടുമല ഡിവിഷനിലെ വിജയ് ശേഖർ ആണ് മരിച്ചത്. ഇന്ന് ഉച്ചക്കാണ് അപകടം നടന്നത്.
നിയന്ത്രണം നഷ്ട്ടപ്പെട്ട യന്ത്രം വിജയ് ശേഖറിൻ്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ശാന്തൻപാറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.