HONESTY NEWS ADS

വ്യാജപട്ടയം; ഇടുക്കി ചൊക്രമുടിയിലെ സ്വകാര്യ റിസോർട്ട് റവന്യൂ വകുപ്പ് ഏറ്റെടുത്തു

ഇടുക്കി: ചൊക്രമുടിയിലെ സ്വകാര്യ റിസോർട്ട് റവന്യൂ വകുപ്പ് ഏറ്റെടുത്തു

പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയ ഇടുക്കി ചൊക്രമുടിയിലെ സ്വകാര്യ റിസോർട്ട് റവന്യൂ വകുപ്പ് ഏറ്റെടുത്തു. വിൻഡർ ഗാർഡൻ റിസോർട്ടാണ് ഏറ്റെടുത്തത്. പട്ടയം വ്യാജമെന്ന് സബ് കളക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കണ്ടെത്തിയത്. ഏതാണ്ട് അഞ്ച് ഏക്കറോളം ഭൂമി നിലവിൽ റവന്യൂവകുപ്പ് പിടിച്ചെടുത്തു. അതിൽ ഏറ്റവും ഒടുവിലത്തെയാണ് വിൻഡർ ഗാർഡൻ റിസോർട്ട്.


ഒരേക്കറോളം ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ഇത് ഏറ്റെടുക്കണമെന്ന നിർദേശം റവന്യൂവകുപ്പ് നൽകിയിരുന്നു. ഇന്ന് ഉച്ചക്ക് പൊലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥർ റിസോർട്ടിൽ എത്തി സീൽവെച്ച് ഏറ്റെടുത്തത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS