HONESTY NEWS ADS

ഇടുക്കി രാജാക്കാട് മദ്യപിച്ചെത്തിയ മകൻ മാതാവിനെ മര്‍ദിച്ചു; ചോദ്യം ചെയ്ത പിതാവിന് ക്രൂരമർദനം, ഗുരുതര പരിക്കേറ്റ പിതാവ് ചികിത്സയിൽ

ഇടുക്കി: രാജാക്കാട് ആത്മാവ് സിറ്റിയില്‍ മകന്റെ മര്‍ദനത്തില്‍ അച്ഛന് പരുക്ക്

ഇടുക്കി രാജാക്കാട് ആത്മാവ് സിറ്റിയില്‍ മകന്റെ മര്‍ദനത്തില്‍ അച്ഛന് പരുക്ക്. വെട്ടികുളം വീട്ടില്‍ മധുവിനാണ് ഗുരുതരമായി പരുക്കേറ്റത്. മകന്‍ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മധുവിനെ തൊടുപുഴയിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബ കലഹമാണ് മര്‍ദനത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാദേശിക നിഗമനം.


മദ്യപിച്ചെത്തിയ സുധീഷ് സ്വന്തം മാതാവിനെ അകാരണമായി മര്‍ദിച്ചു. പിതാവ് അത് ചോദ്യം ചെയ്തതാണ് ക്രൂരമായ മര്‍ദനത്തിലേക്ക് നയിച്ചത്. ചോരവാര്‍ന്ന് വഴിയില്‍ക്കിടന്ന മധുവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം രാജാക്കാടുള്ള ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പരുക്ക് ഗുരുതരമെന്ന് കണ്ടതോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


Home Loan: Adimali,Rajakkad,Rajakumari,Vellathooval

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS