HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഭാര്യയെ കൊന്ന് ഒളിവില്‍ പോയ പ്രതി നാലാം ദിവസം പിടിയിൽ

ഭാര്യയെ കൊന്ന് ഒളിവില്‍ പോയ പ്രതി നാലാം ദിവസം പിടിയിൽ

പത്തനംതിട്ട പുല്ലാട്ടെ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. തിരുവല്ല നഗരത്തിൽ നിന്ന് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ജയകുമാറിനെ പിടികൂടിയത്. ഇയാൾ ഭാര്യ ശ്യാമയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോവുകയായിരുന്നു. പത്തനംതിട്ട പുല്ലാട് ആലുംന്തറ അഞ്ചാനിക്കൽ വീട്ടിൽ ശ്യാമ എന്ന ശാരിമോള്‍ (35) ആണ് കൊല്ലപ്പെട്ടത്. ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ജയകുമാർ ആക്രമിച്ച ഭാര്യാപിതാവ് ശശിയും ബന്ധു രാധാമണിയും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.


അജിക്ക് ഭാര്യ ശ്യാമയെ സംശയമായിരുന്നുവെന്നാണ് അയൽവാസികളടക്കം പറയുന്നത്. കോയിപ്രം പൊലീസ് ഇടപെട്ട് മുൻപ് കൗൺസിലിങ്ങിന് അടക്കം കൊണ്ടുപോയിരുന്നു. സംശയത്തെ തുടര്‍ന്ന് ശ്യാമയെ അജി കത്തിക്കൊണ്ട് കുത്തുന്നത് കണ്ട് തടയാനെത്തിയ ശ്യാമയുടെ പിതാവ് ശശിയെയും ശശിയുടെ സഹോദരിയെയും ആക്രമിച്ചു. മൂന്നുപേരെയും കത്തികൊണ്ട് കുത്തി അജി പരിക്കേൽപ്പിക്കുകയായിരുന്നു. ബഹളം കേട്ട് സമീപത്ത് തന്നെ താമസിക്കുന്ന ശശിയുടെ സഹോദരിയും സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് ഇവരെയും അജി ആക്രമിച്ചത്.


സംഭവത്തിനുശേഷം അജി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും കോട്ടയം മെഡിക്കൽ കോളേജിൽ രാത്രിയോടെ എത്തിക്കുകയായിരുന്നു. എന്നാൽ, ചികിത്സയിലിരിക്കെയാണ് ശ്യാമ മരിക്കുന്നത്. മറ്റു രണ്ടുപേരും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ശ്യാമയ്ക്കും അജിക്കും 12,9,5 വയസുള്ള മൂന്ന് പെണ്‍മക്കളാണുള്ളത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA