HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

പഴയരിക്കണ്ടം ഗവ. ഹൈസ്‌കൂള്‍ ബാന്റ് ട്രൂപ്പ് അരങ്ങേറ്റം നാളെ

പഴയരിക്കണ്ടം ഗവ. ഹൈസ്‌കൂള്‍ ബാന്റ് ട്രൂപ്പ് അരങ്ങേറ്റം നാളെ

പഴയരിക്കണ്ടം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ബാന്റ് ട്രൂപ്പിന്റെ അരങ്ങേറ്റം നാളെ (ആഗസ്റ്റ് 7) രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ നിര്‍വഹിക്കും.  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചന്‍ വയലില്‍, ജില്ലാ പഞ്ചായത്ത് അംഗം ഷൈനി റെജി,  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  രാജേശ്വരി രാജന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ മോഹനന്‍, പൊതുവിദ്യാഭ്യാസ ഉപഡയറക്ടര്‍ ഗീത പി.സി തുടങ്ങിയവര്‍ പങ്കെടുക്കും. 


നാലാം ക്‌ളാസ് മുതല്‍  ഏഴാം ക്‌ളാസ് വരെയുള്ള കുട്ടികളെ ഉള്‍പ്പെടുത്തി ആരംഭിച്ച ബാന്റ് മേളം ട്രൂപ്പാണ് പരിശീലനം പൂര്‍ത്തിയാക്കി അരങ്ങേറ്റത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്. വിദ്യാര്‍ഥികളെ ലഹരി മൊബൈല്‍ ഫോണ്‍ ആസക്തികളില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനായി ചെണ്ടമേളം, മ്യൂസിക്, ഡ്രോയിംഗ്, നൃത്തം, യോഗ, കരാട്ടെ, ക്രാഫ്റ്റ്, സൂംബാ ഡാന്‍സ് തുടങ്ങിയ  വിവിധ ഇനങ്ങളില്‍    രക്ഷകര്‍ത്താക്കളുടെയും അദ്ധ്യാപകരുടെയും സഹകരണത്തോടെയും പിന്തുണയോടെയും  പിടിഎ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി  ആവിഷ്‌കരിച്ച്  നടപ്പിലാക്കി വരുന്ന വിവിധ കലാ-കായിക പരിശീലന പദ്ധതികളുടെ ഭാഗമായാണ് ബാന്റ് മേള പരിശീലനവും നടപ്പിലാക്കിയത്. 


ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷൈനി റെജി 9 ലക്ഷം രൂപ അനുവദിച്ച് പൂര്‍ത്തീകരിച്ച പദ്ധതികളുടെയും ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡന്റ്  രാജേശ്വരി രാജനും പഞ്ചായത്ത് ഭരണസമിതിയും ചേര്‍ന്ന്  12 ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച കുടിവെള്ള ടാങ്കിന്റെയും ഐ.ടി ലാബിന്റെയും ഉദ്ഘാടന കര്‍മ്മവും അന്നേ ദിവസം നടക്കും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA