
എറണാകുളം പെരുമ്പാവൂരിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. ഊന്നുകല്ല് റോഡിലാണ് കാർ 15 അടിയോളം താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞത്. പൈങ്ങോട്ടൂർ കുളപ്പുറത്താണ് സംഭവം. മൂന്ന് പേർ വാഹനത്തിൽ ഉണ്ടായിരുന്നു. ഇവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.