
മാസം തികയാതെ ശാരീരിക പ്രശ്‌നങ്ങളുമായി പിറന്ന പിഞ്ചു കുഞ്ഞ് സുമനസ്സുകളുടെ സഹായം തേടുന്നു. ഹെര്‍ണിയ ബാധിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായെങ്കിലും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങിപ്പോരാന്‍ പണമില്ലാത്തതാണ് കുടുംബത്തെ വലയ്ക്കുന്നത്. ഒരു ലക്ഷത്തി അമ്പത്തയ്യായിരം രൂപ കൂടി കിട്ടിയാല്‍ മാത്രമേ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടു പോകാന്‍ കഴിയൂ. ഇന്നാണ് ആശുപത്രി അധികൃതര്‍ ഡിസ്ചാര്‍ജ് പറഞ്ഞിരിക്കുന്നത്.
മാസം തികയാതെ പിറന്നതിന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കൊപ്പം ഹെര്‍ണിയ രോഗവും കൂടി ആയതോടെ മൂന്നുമാസം മാത്രം പ്രായമുള്ള ഈ പിഞ്ചുകുഞ്ഞ് അനുഭവിക്കാത്ത വേദനയില്ല. മണീട് നീര്‍ക്കുഴി സ്വദേശികളായ അപര്‍ണയുടെയും പ്രശാന്തിന്റെയും കുഞ്ഞിനാണ് ദുരവസ്ഥ.
കുട്ടിയുടെ ഗുരുതരാവസ്ഥ പരിഗണിച്ച് എറണാകുളം മെഡിക്കല്‍ സെന്ററില്‍ അടിയന്തര സര്‍ജറി നടത്തി. ഡ്രൈവറായി ജോലി നോക്കുന്ന രാജേഷിന് ലഭിക്കുന്ന ദിവസ വരുമാനം ഉപയോഗിച്ച് സര്‍ജറിക്ക് ചിലവായ മുഴുവന്‍ തുകയും അടയ്ക്കാന്‍ നിവൃത്തിയില്ല. മൂന്നുമാസം മാത്രം പ്രായമുള്ള ഈ പിഞ്ചു കുഞ്ഞിന് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോകണമെങ്കില്‍ സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ.
കുഞ്ഞിന് സഹായമെത്തിക്കാം:
ബാങ്ക് വിവരങ്ങള്‍:
AC Number: 12130100121863
IFSC:FDRL0001213
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.