HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

Gold Price Today: സ്വർണവലയിൽ നേരിയ കുറവ്; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്കുകൾ(13-09-2025)

JC GOLD MUNDAKKAYAM

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്. തുടർച്ചയായ മൂന്ന് ദിവസത്തെ റെക്കോട് വർദ്ധനവിന് ശേഷമാണ് സ്വർണവില ഇന്ന് താഴേയ്ക്ക് ഇറങ്ങിയത്. ഇന്നലെ പവന് 560 രൂപ വർദ്ധിച്ച് 81,600 രൂപയും ഗ്രാം 70 രൂപ വർദ്ധിച്ച് 10,200 രൂപയിലും വിപണി എത്തിയിരുന്നു. എന്നാൽ ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 10,190 രൂപയും പവന് 80 രൂപ കുറഞ്ഞ് 81,520 രൂപയുമായി വില. ഇന്നത്തെ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 11,117 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 10,190 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 8,337 രൂപയുമാണ്.  ഇന്നത്തെ വെള്ളി വില ഗ്രാമിന് 143 രൂപയും കിലോഗ്രാമിന് 1,43,000 രൂപയുമാണ്.


കഴിഞ്ഞ ദിവസമാണ് ചരിത്രത്തിൽ ആദ്യമായി സ്വർണത്തിന്റെ വില 81,000 കടന്നത്. പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് 85,000 രൂപയെങ്കിലും നല്‍കേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഓരോ ദിവസം കഴിയുന്തോറു സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാരും. 


ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS