HONESTY NEWS ADS

എസ്എഫ്ഐ മുൻ നേതാവിനെ പൊലീസ് മർദ്ദിച്ച സംഭവം; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

എസ്എഫ്ഐ മുൻ നേതാവിനെ പൊലീസ് മർദ്ദിച്ച സംഭവം; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

പത്തനംതിട്ട എസ്എഫ്ഐ മുൻ നേതാവ് ജയകൃഷ്ണൻ തണ്ണിത്തോടിനെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. 2012 ഒക്ടോബറിൽ കോന്നി സിഐ ആയിരുന്നു മധു ബാബു മർദ്ദിച്ചെന്നാണ് ആരോപണം. ഡിവൈഎസ്പി മധു ബാബുവിനെതിരെ കേസെടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം. എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് ആണ് കെ ജയകൃഷ്ണൻ. കസ്റ്റഡി മർദ്ദനത്തിൽ 2016 ൽ മധു ബാബുവിനെതിരെ പത്തനംതിട്ട എസ്പി റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് നടപ്പാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS