HONESTY NEWS ADS

വട്ടിപ്പലിശക്കാരെ പൂട്ടാനായി ഓപ്പറേഷൻ ഷൈലോക്ക്; ഇടുക്കിയിൽ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തു, നെടുങ്കണ്ടത്ത് 9.86 ലക്ഷം രൂപയും ചെക്കുകളും മുദ്രപ്പത്രങ്ങളുമായി ഒരാൾ അറസ്റ്റിൽ

നെടുങ്കണ്ടത്ത് 9.86 ലക്ഷം രൂപയും ചെക്കുകളും മുദ്രപ്പത്രങ്ങളുമായി ഒരാൾ അറസ്റ്റിൽ

ഓപ്പറേഷൻ ഷൈലോക്കിൻ്റ ഭാഗമായി ജില്ലയിലെ വിവിധ ഇടങ്ങളിലായി നടത്തിയ റെയ്‌ഡിൽ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തു. നെടുങ്കണ്ടം, കുളമാവ്, ഉപ്പുതറ, മൂന്നാർ, കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ നിന്നായി ഓരോ കേസുവീതമാണ് രജിസ്റ്റർ ചെയ്തത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുങ്കണ്ടത്ത് നടത്തിയ റെയ്‌ഡിൽ 9.86 ലക്ഷം രൂപയും ചെക്കുകളും പ്രോമിസറി നോട്ടുകളുമായി ഒരാൾ അറസ്റ്റിലായി. മറ്റിടങ്ങളിൽ നടത്തിയ റെയ്ഡിൽ ചെക്കുകളും പ്രോമിസറി നോട്ടുകളും ആർസി ബുക്കുകളുമാണ് കണ്ടെത്തിയത്


നെടുങ്കണ്ടം ചക്കക്കാനം കൊന്നക്കാപ്പറമ്പിൽ സുധീന്ദ്രൻ (50) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽനിന്ന് അനധികൃതമായി സൂക്ഷിച്ച 9.86 ലക്ഷം രൂപയും ഒപ്പിട്ടു വാങ്ങിയ മൂന്ന് ചെക്കുകളും മുദ്രപ്പത്രങ്ങളും, പണം നൽകിയതിന് ഈടായി വാങ്ങിയ പട്ടയവും വാഹനത്തിന്റെ ആർസി ബുക്കുമടക്കം കണ്ടെടുത്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS