
കേരള മീഡിയ അക്കാദമി തിരുവനന്തപുരം, കൊച്ചി കേന്ദ്രങ്ങളിൽ നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണിത്. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി. ക്ലാസുകൾ ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ഇരു സെന്ററുകളിലുമായി 25 സീറ്റുകൾ വീതമുണ്ട്. സർക്കാർ അംഗീകാരമുള്ള ഈ കോഴ്‌സിന് 25,000 രൂപയാണ് ഫീസ്.
പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തപാൽ മുഖേനയോ ഓൺലൈൻ വഴിയോ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 6 ആണ്. അപേക്ഷിക്കാൻ https://forms.gle/ufEN2EzVr4VHKRAs5 എന്ന ലിങ്ക് ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്കായി അക്കാദമിയുടെ വെബ്‌സൈറ്റായ www.keralamediaacademy.org സന്ദർശിക്കുക. ഫോൺ നമ്പറുകൾ: 8281360360 (കൊച്ചി), 9447225524 (തിരുവനന്തപുരം). അപേക്ഷ അയയ്ക്കേണ്ട വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 30.
ഓഡിയോ പ്രൊഡക്ഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമി ഓഡിയോ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗണ്ട് എൻജിനീയറിംഗ്, ആർ.ജെ. ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയ്‌സ് മോഡുലേഷൻ തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നൽകുന്ന കോഴ്‌സിന് സർക്കാർ അംഗീകാരമുണ്ട്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ മീഡിയ അക്കാദമി സെന്ററുകളിലാണ് ക്ലാസുകൾ നടക്കുന്നത്. അക്കാദമിയുടെ റേഡിയോ കേരള സ്റ്റുഡിയോകളിൽ വെച്ചായിരിക്കും പരിശീലനം. രണ്ടര മാസമാണ് കോഴ്‌സിന്റെ കാലാവധി. 25,000 രൂപയാണ് ഫീസ്. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. പ്രായപരിധിയില്ല.
അപേക്ഷകൾ തപാൽ മുഖേനയോ ഓൺലൈനായോ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 6 ആണ്. കൂടുതൽ വിവരങ്ങൾക്കായി അക്കാദമിയുടെ വെബ്‌സൈറ്റായ www.keralamediaacademy.org സന്ദർശിക്കുക. ഓൺലൈനായി അപേക്ഷിക്കാൻ https://forms.gle/KbtCZrrW3o3ijeJGA എന്ന ലിങ്ക് ഉപയോഗിക്കാം. ഫോൺ നമ്പറുകൾ: 6282919398((കൊച്ചി), 9744844522 (തിരുവനന്തപുരം). അപേക്ഷ അയയ്ക്കേണ്ട വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 682030.