HONESTY NEWS ADS

മൂന്നാറിൽ സിനിമ ചിത്രീകരണത്തിനിടെ അപകടം; നടൻ ജോജു ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്

മൂന്നാറിൽ സിനിമ ചിത്രീകരണത്തിനിടെ അപകടം

മൂന്നാറിൽ സിനിമ ചിത്രീകരണത്തിനിടെ അപകടം. നടൻ ജോജു ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. മൂന്നാര്‍ മറയൂരിന് സമീപം തലയാറിൽ വെച്ച് ഇന്നലെ വൈകിട്ടോടെയാണ് അപകടമുണ്ടായത്. ഷാജി കൈലാസിന്‍റെ പുതിയ സിനിമയായ വരവിന്‍റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. നടൻ ദീപക് പറബോലിനും പരിക്കേറ്റു. നാലുപേര്‍ക്കാണ് പരിക്കേറ്റതെന്നാണ് വിവരം. സിനിമയുടെ ചിത്രീകരണത്തിനിടെ ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. പരിക്കേറ്റവരെ മൂന്നാറിലെ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS