
കുട്ടിക്കാനത്ത് ഇരുചക്രവാഹനാപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു. കുട്ടിക്കാനം മരിയൻ കോളജ് വിദ്യാർത്ഥി അണക്കര മരിയ ബേക്കറി ഉടമ പ്ലാമൂട്ടിൽ സാജന്റെ മകൻ ഡോൺ സാജൻ (18) മരണപ്പെട്ടു. കുട്ടിക്കാനം ഐ.എച്ച്.ആർ ഡിക്ക് സമീപം നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നു. ബി.എസ് സി ഫിസിക്സ് ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.