
ഡിവൈഎസ്പി മധുബാബുവിനെതിരെ നിർമാതാവ് ഷീല കുര്യൻ. പരാതി പറയാനെത്തിയ തന്നോട് മധുബാബു മോശമായി പെരുമാറി. മധു ബാബുവിൽ നിന്ന് തനിക്ക് ഉണ്ടായത് ദുരനുഭവം. തന്നെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പ്രതികളുടെ മുന്നിൽ അപമര്യാദയായി സംസാരിച്ചുവെന്നും ഷീല കുര്യൻ ആരോപിച്ചു.
മധുബാബു പൊലീസ് സേനയിലെ വില്ലനാണ്. റിയൽ ലൈഫിലെ ജോർജ് സർ ആണെന്നും ഷീല കുര്യൻ പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് പരാതിയിൽ ഡിവൈഎസ്‌പി പ്രതികൾക്ക് ഒപ്പം നിന്നു. ഓഫീസിൽ വെച്ച് തന്നെ അപമാനിച്ചു. സാമ്പത്തിക തട്ടിപ്പ് കേസിൽ തന്നെ ചതിച്ചവന്റെ രക്ഷകനായി മധു ബാബു എത്തി എന്നും ഷീല കുര്യൻ വ്യക്തമാക്കി.
മാനസിക വിഷമം അനുഭവിക്കുന്നെന്ന് പറഞ്ഞിട്ടും അപമാനം തുടർന്നുവെന്നും പ്രതികളെ രാജ്യം വിടാൻ സഹായിച്ചുവെന്നും ഷീല കുര്യൻ വ്യക്തമായി. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം നടന്നത്. പൊലീസ് ഡിപ്പാർട്ട്മെന്റിലെ ഏറ്റവും വലിയ ക്രിമിനലാണ് മധുബാബു. എന്തും നേരിടാൻ തയ്യാറാണ്. തന്റെ പിന്നിൽ ആരുമില്ല. തുറന്ന് പറഞ്ഞത് അനുഭവിച്ച കാര്യങ്ങളെന്നും ഷീല കുര്യൻ കൂട്ടിച്ചെർത്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.