
ജില്ലാ മൃഗസംരക്ഷണ വകുപ്പില്‍ മൂന്നാര്‍ വെറ്ററിനറി പോളി ക്ലിനിക്കില്‍ ഒഴിവുള്ള ലബോറട്ടറി ടെക്‌നീഷ്യന്‍ തസ്തികയില്‍ നിശ്ചിത യോഗ്യതയുള്ള ലാബ് ടെക്‌നീഷ്യനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷാ വിജയവും എം. എല്‍ ടിയും (ബി. എസ്. സി/ഡിപ്ലോമ). അല്ലെങ്കില്‍ കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി നടത്തുന്ന ഡിപ്ലോമ ഇന്‍ ലബോറട്ടറി ടെക്‌നിക്‌സ് കോഴ്‌സ് പാസായിരിക്കണം. ഇടുക്കി ജില്ലക്കാര്‍ക്ക് മുന്‍ഗണന. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഇന്ന് (17) ഉച്ചയ്ക്ക് 2 മണിക്ക് വിശദമായ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222894.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

