
സുസ്ഥിര ജലവികസനവും വിഭവപരിപാലനവും ലക്ഷ്യമിട്ട് സംസ്ഥാനത്തിന്റെ ഭാവി ജലനയങ്ങള്‍ക്ക് രൂപം നല്‍കാന്‍ വിഷന്‍ 2031 സെമിനാര്‍ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കട്ടപ്പന സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ നടക്കും. ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ സിൻഹ ആമുഖപ്രഭാഷണവും റിപ്പോർട്ട് അവതരണവും നിർവഹിക്കും. രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. ജലനയ രൂപീകരണവുമായി ബന്ധപ്പെട്ട് 10.30 മുതൽ ആറു പ്രധാനവിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകള്‍ നടക്കും. ചർച്ചകൾക്ക് ശേഷം 2.30 ന് വിഷൻ ഡോക്യുമെന്റ് അവതരിപ്പിക്കും.
നെയ്യാർ,പെരിയാർ,ചാലിയാർ എന്നിങ്ങനെ മൂന്നു വേദിയിലായി രണ്ട് വിഭാഗമായാണ് പാനൽ ചർച്ചകൾ നടക്കുക.
വേദി, സമയം, വിഷയം എന്നീ ക്രമത്തിൽ
വേദി 1 - നെയ്യാര്‍, 10.30 - 11.45 - എല്ലാവര്‍ക്കും സുസ്ഥിരമായ ജലവിതരണ സംവിധാനങ്ങള്‍ ഉറപ്പാക്കല്‍.
12.00 മുതൽ 1.15 വരെ- ജലമലിനീകരണ നിയന്ത്രണം, ശുദ്ധീകരണ സാങ്കേതിക വിദ്യകള്‍, ജല പുനരുപയോഗം
വേദി 2 - പെരിയാര്‍, 10.30 മുതൽ 11.45 -
ഭൂഗര്‍ഭ ജലസംരക്ഷണം, റീചാര്‍ജ്, സുസ്ഥിരമായ ഉപയോഗം
12 മുതൽ 1.15 വരെ - സമഗ്ര ജലവിഭവ പരിപാലനം
വേദി 3 - ചാലിയാര്‍, 10.30 മുതൽ 11.45 വരെ - സുസ്ഥിര ജല സംരക്ഷണവും വിഭവ പരിപാലനവും
12 മുതൽ 1.15 വരെ - കനാല്‍ അറ്റകുറ്റപണികള്‍ക്കുള്ള നൂതനവും ചെലവ് കുറഞ്ഞതുമായ സാങ്കേതിക വിദ്യകള്‍.
ചര്‍ച്ചയില്‍ ഉരുത്തിരയുന്ന ആശയങ്ങള്‍ സംസ്ഥാനത്തിന്റെ ഭാവി ജലനയങ്ങള്‍ക്ക് രൂപം നല്‍കുവാന്‍ സഹായകമാകും. പൊതുജനങ്ങള്‍, നയരൂപകര്‍ത്താക്കള്‍, വകുപ്പിലെ വിദഗ്ദ്ധര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ ഈ സെമിനാറില്‍ പങ്കെടുക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

