HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

വക്കീല്‍ ഗുമസ്തനെ ഭീഷണിപ്പെടുത്തി 8 പവനും 18 ലക്ഷം രൂപയും കവര്‍ന്നു; വീട്ടമ്മ പിടിയില്‍

എട്ട് പവന്‍ സ്വര്‍ണവും 18 ലക്ഷം രൂപയും കവര്‍ന്ന വീട്ടമ്മ പിടിയില്‍

വക്കീല്‍ ഗുമസ്തനെ ഭീഷണിപ്പെടുത്തി എട്ട് പവന്‍ സ്വര്‍ണവും 18 ലക്ഷം രൂപയും കവര്‍ന്ന വീട്ടമ്മ പിടിയില്‍. കോഴിക്കോട് മീഞ്ചന്ത പന്നിയങ്കര സ്വദേശി ചമ്പയില്‍ മഞ്ജു, രമ്യ എന്നീ പേരുകളില്‍ അറിയപ്പെടുന്ന വിനിത(36)യാണ് അറസ്റ്റിലായത്. യുവ വക്കീല്‍ ഗുമസ്തനുമായുള്ള വ്യവഹാര പരിചയവും അടുപ്പം മുതലെടുത്ത് ഭീഷണിപ്പെടുത്തിയാണ് യുവതി സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്തത്. 2022-2024 കാലയളവില്‍ ഇവര്‍ ഒരുമിച്ച് കഴിഞ്ഞത് ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.


കൂട്ടുപ്രതിയെന്ന് സംശയിക്കുന്ന വിനിതയുടെ ഭാര്‍ത്താവ് രാഗേഷിന് നോട്ടീസ് നല്‍കിയതായും പൊലീസ് അറിയിച്ചു. പ്രതിയുടെ ഫോണ്‍ കോള്‍ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ സമാനസംഭവങ്ങള്‍ ശ്രയില്‍പെട്ടിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങളുടെ നെറ്റ് വര്‍ക്ക് വ്യാപകമാണെന്നും പരപ്പനങ്ങാടി എസ്എച്ച്ഒ പറഞ്ഞു. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മഞ്ചേരി ജയിലിലേക്കാണ് പ്രതിയെ മാറ്റിയത്.


 കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA