HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

മാരിയോയ്‌ക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍; സംസാരിക്കുന്നതിനിടെ തര്‍ക്കം, സംഘര്‍ഷം

മാരിയോ ജോസഫിനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍


സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയരായ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ ദമ്പതികള്‍ തമ്മില്‍ തല്ലിയ കേസില്‍ മാരിയോ ജോസഫിനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍. കുറ്റം തെളിഞ്ഞാല്‍ ഒരു മാസം തടവോ അയ്യായിരം വരെ രൂപ പിഴയോ ശിക്ഷ ലഭിച്ചേക്കാം.


ഫിലോകാലിയ ഫൗണ്ടേഷന്‍ നടത്തിപ്പുകാരായ ജിജി മാരിയോയും ഭര്‍ത്താവ് മാരിയോ ജോസഫുമാണ് പരസ്പരം ഏറ്റുമുട്ടിയത്. ഭാര്യയുടെ പരാതിയില്‍ മാരിയോക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇരുവരും ഒമ്പത് മാസമായി പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. ഇക്കഴിഞ്ഞ 25-ന് പ്രശ്നങ്ങള്‍ പരിഹരിക്കാനായി ജിജി മാരിയോയ്ക്കടുത്തെത്തിയിരുന്നു. സംസാരത്തിനിടെ ഇയാള്‍ മര്‍ദ്ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഇടതു കയ്യില്‍ കടിക്കുകയും മുടി പിടിച്ച് വലിക്കുകയും ചെയ്തെന്നും പരാതിയിലുണ്ട്. 70,000 രൂപയുള്ള ഫോണ്‍ പൊട്ടിച്ചെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ബിഎന്‍സ് 126(2) പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജിജിക്കെതിരെ മാരിയോയും പരാതി നല്‍കിയിട്ടുണ്ട്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA