
വൈദ്യുതി കണക്ഷൻ സ്ഥിരപ്പെടുത്തുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ട കെഎസ്ഇബി ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിൽ. തേവര സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനിയർ പ്രദീപനാണ് പിടിയിലായത്. തേവര ജങ്ഷനിലെ ബസ് സ്റ്റോപ്പിൽവെച്ച് പ്രദീപൻ പരാതിക്കാരനിൽനിന്ന് 90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയിലായത്.
പ്രദീപൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന് കാണിച്ച് സ്വകാര്യ കെട്ടിടനിർമാണ കമ്പനിയിലെ അസിസ്റ്റന്റ് മാനേജർ വിജിലൻസിനെ സമീപിക്കുകയായിരുന്നു. കെട്ടിടത്തിലെ താത്ക്കാലിക കണക്ഷൻ സ്ഥിരപ്പെടുത്താനാണ് ഇയാൾ കൈക്കൂലി ചോദിച്ചത്. ആദ്യം അഞ്ച് ലക്ഷം രൂപയാണ് പ്രദീപൻ ആവശ്യപ്പെട്ടത്. എന്നാൽ സംസാരിച്ച് ഒടുവിൽ ഇത് ഒന്നര ലക്ഷത്തിലേക്ക് ചുരുക്കുകയായിരുന്നു. പണവുമായി വരാൻ പ്രദീപൻ ആവശ്യപ്പെട്ട വിവരം പരാതിക്കാരൻ വിജിലൻസിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ഇയാളെ പിടികൂടിയത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

