HONESTY NEWS ADS

എൻജിനീയറിങ് കോളജ് ബസിൽ അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറി; വർക്‌ഷോപ്പ് ജീവനക്കാരൻ മരിച്ചു

കോളജ് ബസിൽ അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറി


ആലപ്പുഴ ചെങ്ങന്നൂർ IHRD എൻജിനീയറിങ് കോളജ് ബസിൽ അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറി. അപകടത്തിൽ വർക് ഷോപ്പ് ജീവനക്കാരൻ കുഞ്ഞുമോൻ (60) മരിച്ചു. ബസിന്റെ ബാറ്ററി മാറ്റുന്നതിനിടയിൽ ഷോർട്ടായി പൊട്ടിത്തെറിക്കുകയായിരുന്നു. അറ്റകുറ്റപണികൾ നടത്തുന്നതിനായി ബസ് കഴിഞ്ഞ രണ്ട് ദിവസമായി വർക്ക്ഷോപ്പിലായിരുന്നു. ബസിന്റെ ചില ഭാഗങ്ങൾ അടർന്ന് കുഞ്ഞുമോന്റെ ദേഹത്ത് തുളച്ചു കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുഞ്ഞുമോനെ ആശുപത്രിയിൽ എത്തിച്ചെങ്കിലുംചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽ മറ്റൊരാൾക്ക് കൂടി പരുക്കേറ്റിട്ടുണ്ട്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS