HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

സീബ്ര ലൈൻ കടക്കുമ്പോൾ ഇടിച്ചാൽ ലൈസൻസ് റദ്ദാക്കും, 2000 രൂപ പിഴയും; നടപടി കർശനമാക്കി ഗതാഗത വകുപ്പ്

SBI HOME LOANS


കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിയമം കർശ‌നമാക്കാനൊരുങ്ങി ഗതാഗതവകുപ്പ്. സീബ്ര ലൈൻ കടക്കുമ്പോൾ വാഹനമിടിച്ചാൽ ലൈസൻസ് റദ്ദാക്കാനും 2000 രൂപ പിഴയീടാക്കാനുമാണ് തീരുമാനം. സീബ്ര ലൈനിൽ വാഹനം പാർക്ക് ചെയ്താലും ശിക്ഷയുണ്ടാകും. കടുത്ത നടപടിയെടുക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശം


ഈ വർഷം ഇന്നുവരെ മരിച്ചത് 800-ൽ അധികം കാൽനടയാത്രക്കാർ. റോഡിൽ മരിച്ച കാൽനടയാത്രക്കാരിൽ 50% പേരും മുതിർന്ന പൗരന്മാരെന്നും ഗതാ​ഗത കമ്മീഷണർ വ്യക്തമാക്കി. ഇവരിൽ 80 ശതമാനത്തിലധികവും പ്രായമായവരാണ്. ഈ സാഹചര്യത്തിലാണ് ഗതാഗത നിയമം കർശനമാക്കുന്നതെന്ന് കമ്മീഷണർ അറിയിച്ചു. സീബ്ര ക്രോസ്സിങ്ങിൽ അപകടങ്ങൾ വർദ്ധിക്കുന്നു എന്ന് നേരത്തെ കേരള ഹൈക്കോടതി വിമർശിച്ചിരുന്നു. സീബ്ര ക്രോസ്സിങ്ങുമായി ബന്ധപ്പെട്ട് മാത്രം കഴിഞ്ഞ ഒരു മാസം രജിസ്റ്റർ ചെയ്തത് 901 നിയമലംഘങ്ങളാണ്. ഓരോ ജീവനും വിലപ്പെട്ടത് എന്ന് കോടതി പറഞ്ഞു.


സീബ്ര ക്രോസിങ്ങിൽ നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് കനത്ത പിഴ ചുമത്തണം. അത് മോശം ഡ്രൈവിംഗ് സംസ്കാരം എന്ന് കോടതി വ്യക്തമാക്കി. സമയമില്ല എന്ന് പറഞ്ഞാണ് സ്വകാര്യ ബസുകൾ നിയമം ലംഘിക്കുന്നത്. സ്വകാര്യ ബസുകളുടെ നിയമ ലംഘനം അംഗീകരിക്കാനാവില്ല. ഈ വർഷം ഇതുവരെ 860 കാൽനടക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു എന്ന് മോട്ടോർ വാഹന വകുപ്പ് കോടതിയിൽ വ്യക്തമാക്കി. കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി മറുപടി നൽകി. കാൽനട യാത്രക്കാരെ മരണത്തിലേക്ക് തള്ളിവിടാൻ ആവില്ലെന്നും കോടതി പറഞ്ഞു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA