നമ്മുടെ രക്തത്തിൽ സ്വാഭാവികമായി കാണപ്പെടുന്ന ഒരു രാസപദാർത്ഥമാണ് യൂറിക് ആസിഡ്. പ്യൂരിൻ (Purine) എന്ന രാസവസ്തുക്കൾ വിഘടിക്കുമ്പോഴാണ് ശരീരത്തിൽ യൂറിക് ആസിഡുകൾ രൂപപ്പെടുന്നത്. മാംസം, കടൽ മത്സ്യങ്ങൾ, ചില പയർവർഗങ്ങൾ, മദ്യം എന്നിവയിൽ അടങ്ങിയിരിക്കുന്ന പ്യൂരിൻ ദഹന പ്രക്രിയയിലൂടെ യൂറിക് ആസിഡായി മാറുന്നു. സാധാരണഗതിയിൽ യൂറിക് ആസിഡ് വൃക്കകൾ വഴി മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നു. എന്നാൽ അളവ് കൂടുതലായാൽ അത് രക്തത്തിൽ അടിഞ്ഞുകൂടുകയും സന്ധിവാതം,കിഡ്നി സ്റ്റോൺ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ചിട്ടയായ ജീവിതശൈലി ഫോളോ ചെയ്യുകയാണെങ്കിൽ മരുന്നുകൾ കഴിക്കാതെ തന്നെ രോഗത്തെ തടയാനാകും. യൂറിക് ആസിഡ് കുറയ്ക്കുന്നതിനായി കുടിക്കാവുന്ന ഡ്രിങ്കുകൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.
ചെറി ജ്യുസ്
യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുന്നതിനും സന്ധിവാത രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ചെറി ജ്യുസ് കുടിക്കുന്നത് ഏറെ ഗുണകരമാണ്. ചെറിയിലെ ആന്തോസയാനിനുകളുടെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നതിനും മൂത്രത്തിലൂടെ ഇവ പുറംതള്ളുന്നതിനും സഹായിക്കുന്നു.
ഇഞ്ചി ചായ
ഇഞ്ചിയിൽ ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും യൂറിക് ആസിഡ്, സന്ധി വേദന തുടങ്ങിയവ കുറയ്ക്കുന്നതിന് സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.
ലെമൺ ജ്യുസ്
നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, പൊട്ടാസ്യം സിട്രേറ്റ് എന്നിവ വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും മൂത്രത്തിലൂടെ യൂറിക് ആസിഡുകൾ പുറംതള്ളുന്നതിനും ഗുണകരമാണ്. എലികളിൽ നടത്തിയ പരീക്ഷണത്തിൽ നാരങ്ങാവെള്ളം വൃക്കകൾക്ക് കേടുപാടുകൾ വരുത്താതെ യൂറിക് ആസിഡിന്റെ അളവ് ഫലപ്രദമായി കുറയ്ക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. കൂടാതെ ഇവ യൂറിക് ആസിഡ് ക്രിസ്റ്റലുകൾ ബ്രേക്ക് ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഗ്രീൻ ടീ
ഗ്രീൻ ടീയിൽ ധാരാളം പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ സെറം യൂറിക് ആസിഡിഡിന്റെ അളവ് കുറയ്ക്കുകയും രക്തത്തിലെ ആന്റിഓക്‌സിഡന്റ് അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി ഗവേഷകർ സൂചിപ്പിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ യൂറിക് ആസിഡ് ഉത്പാദിപ്പിക്കുന്ന എൻസൈമിന്റെ അളവ് കുറയ്ക്കുന്നതായും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ആപ്പിൾ സിഡെർ വിനെഗർ
യൂറിക് ആസിഡ് കുറയ്ക്കുന്നതിനായി ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് ആപ്പിൾ സിഡെർ വിനെഗർ (ACV ). യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് തടയാനും വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ഒരേസമയം യൂറിക് ആസിഡ് നീക്കം ചെയ്യാനും ACV സഹായിക്കുന്നുവെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന അസറ്റിക് ആസിഡ് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുകയും രക്തത്തിലെ പിഎച്ച് അളവ് നിലനിർത്തുകായും ചെയ്യുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


.jpeg)