ചാറ്റ്ജിപിയിൽ ‘ഷോപ്പിംഗ് റിസർച്ച് ടൂൾ’ അവതരിപ്പിച്ച് ഓപ്പൺ എഐ. ഉപഭോക്താക്കൾക്ക് എഐ സഹായത്തോടെ ഓൺലൈൻ ഷോപ്പിംഗ് എളുപ്പമാക്കാൻ ഈ ടൂൾ സഹായിക്കുന്നു. ഷോപ്പിംഗ് റിസർച്ച് ടൂൾ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ താരതമ്യം ചെയ്യുകയും, റിവ്യൂകൾ വിശകലനം ചെയ്യുകയും ചെയ്യാം. ഇത് ഇ-കൊമേഴ്സ് മേഖലയിലെ ഒപ്പൺAIയുടെ ഏറ്റവും പുതിയ നീക്കമാണ്.
ഫ്രീ, ഗോ, പ്ലസ്, പ്രോ പ്ലാനുകളിലെ ലോഗിൻ ചെയ്ത യൂസർമാർക്ക് മൊബൈൽ, വെബ് പ്ലാറ്റ്ഫോമുകളിൽ ഷോപ്പിംഗ് റിസർച്ച് ടൂൾ ലഭ്യമാണ്. ബജറ്റ്, ഫീച്ചറുകൾ, ഉപയോഗം,ലെ റിവ്യൂകൾ, പ്രൊഡക്റ്റ് പേജുകൾ, റീട്ടെയ്‌ലർ ഡാറ്റ എന്നിവ സ്കാൻ ചെയ്ത്, 2-3 മിനിറ്റിനുള്ളിൽ രു വ്യക്തിഗത ‘ബൈയേഴ്സ് ഗൈഡ്’ തയ്യാറാക്കി ഉപഭോക്താവിന് ഈ ടൂൾ നൽകും.
ഉപയോക്താക്കളുടെ തീരുമാനമെടുക്കൽ പ്രക്രിയയെ സഹായിക്കുന്നതിനാണ് ഈ ടൂൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് ഓപ്പൺഎഐ പറഞ്ഞു. “ഷോപ്പിംഗ് റിസർച്ച്” എന്ന പ്രത്യേക ബട്ടൺ വഴി ഷോപ്പിംഗ് ഫീച്ചർ ആക്‌സസ് ചെയ്യാൻ കഴിയും. പ്രോംപ്റ്റുകൾ ടൈപ്പ് ചെയ്ത് ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ കഴിയും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


