കെഎസ്ഇബി മസ്ദൂർ നിയമനവുമായി ബന്ധപ്പെട്ട് യോഗ്യത മാറ്റി സർക്കാർ ഉത്തരവ്. ഇനിമുതൽ അപേക്ഷകർ പത്താംക്ലാസും ഐടിഐയും പാസാകണമെന്നാണ് നിയമം. നിലവിൽ എട്ടാം ക്ലാസ് പാസാകാത്തവർക്ക് അപേക്ഷിക്കാമായിരുന്നു. എന്നാൽ കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം യോഗ്യത മാറ്റുകയായിരുന്നു. മസ്തൂർ നിയമനത്തിന് ഇനിമുതൽ വനിതകൾക്കും അപേക്ഷിക്കാമെന്നും കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി നിർദേശിക്കുന്നു. നിലവിൽ പുരുഷൻമാർക്ക് മാത്രമായിരുന്നു അവസരം നൽകിയിരുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


