
ചെറുതോണിയ്ക്ക് സമീപം മൂന്ന് കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. ഇടുക്കി സ്വദേശി വടക്കേടത്ത് വീട്ടിൽ ഷിബു ലാൽ (33) ആണ് അറസ്റ്റിലായത്. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രഞ്ജിത്കുമാർ.ടി യുടെ നേതൃത്വത്തിൽ ഇടുക്കി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളിൽ നിന്നും 3.170 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി.
ഉണക്ക കഞ്ചാവ് വീട്ടിനുള്ളിൽ സൂക്ഷിച്ച് വച്ച് വിൽപ്പന നടത്തിവരുകയായിരുന്നു പ്രതി. വർഷങ്ങളായി ഇയാൾ ചെറുതോണി - ഇടുക്കി ഭാഗങ്ങളിൽ കഞ്ചാവ് മൊത്ത- ചില്ലറ വില്പന നടത്തി വന്നിരുന്നയാളാണ്. ഉദ്യോഗസ്ഥർ പരിശോധനക്ക് ചെല്ലുമ്പോൾ പട്ടിയെ അഴിച്ച് വിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടുന്ന രീതിയും പ്രതിയ്ക്കുണ്ടായിരുന്നു. ഷിബുലാലിന്റെ പേരിൽ മുൻപ് കൊലപാതക ശ്രമത്തിന് കേസുണ്ട്. മാസങ്ങളായി ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പരിശോധനയിൽ എക്സ്സൈസ് ഇൻസ്‌പെക്ടർ രാജേഷ്‌കുമാർ കെ.വി, പ്രിവന്റ്റീവ് ഓഫീസർ ഷിജു.പി. കെ,പ്രിവന്റ്റീവ് ഓഫീസർ(GR ) മാരായ ജലീൽ.പി. എം, സിജുമോൻ. കെ.എൻ സിവിൽ എക്സൈസ് ഓഫീസർ മാരായ ആൽബിൻ ജോസ്,വിഷ്ണു. പി. എസ് വനിതാ സിവിൽ എക്സ്സൈസ് ഓഫീസർ ഗ്രീഷ്മ ഉണ്ണികൃഷ്ണൻ സിവിൽ എക്സ്സൈസ് ഓഫീസർ ഡ്രൈവർ ശശി. പി.കെ എന്നിവർ പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

