HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഡ്രൈവിംഗ് ക്യാബിനിൽ വ്ളോഗിങ് പാടില്ല; അപകടത്തിന് കാരണമാകും, കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകി ഹൈക്കോടതി

Achayans Gold Kattappana

ടൂറിസ്റ്റ് ബസുകളുടെയും, വലിയ വാഹനങ്ങളുടെയും ഡ്രൈവിംഗ് ക്യാബിനിൽ വ്ളോഗിങ് പാടില്ലെന്ന് ഹൈക്കോടതി. ഇത് അപകടത്തിന് കാരണമാകുമെന്ന് കോടതി. ഡ്രൈവറുടെ മാത്രമല്ല കാൽ നടക്കാരുടെ ജീവൻപോലും അപകടത്തിൽപെടുത്തും. കർശന നടപടി സ്വീകരിക്കാൻ മോട്ടോർ വാഹനവകുപ്പിന് ഹൈക്കോടതി നിർദേശം നൽകി.


കനത്ത പിഴ ചുമത്താനും കോടതി നിർദേശം നൽകി. ഇത്തരം വീഡ‍ിയോ​ഗ്രഫി തടയാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറോടും സംസ്ഥാന പോലീസ് മേധാവിയോടും നിർദേശം നൽകി. ആളുകളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയർത്തുമെന്നാണ് ഹൈക്കടോതി നിരീക്ഷിച്ചിരിക്കുന്നത്.  നിരവധി വാഹനങ്ങളിൽ ഡിജെ ലേസർ,മൾട്ടി കളർ‌ എൽഇഡി ലൈറ്റുകൾ ഉൾപ്പെടെയുള്ള അനധികൃത ലൈറ്റുകൾ ഉയർന്ന ശബ്ദത്തിലുള്ള പവർ മ്യൂസിക് സിസ്റ്റങ്ങൾ സ്ഥാപിച്ച വാഹനങ്ങൾ എന്നിവയുടെ നിയമലംഘനങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നത് നിരന്തരമായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനാൽ കർശനമായ നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA