HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

കലയുടെ കേളികൊട്ടുയർന്നു; ഇടുക്കി ജില്ലാ റവന്യൂ സ്കൂൾ കലോത്സവത്തിന് മുരിക്കാശ്ശേരിയിൽ തിരി തെളിഞ്ഞു

ഇടുക്കി ജില്ലാ റവന്യൂ സ്കൂൾ കലോത്സവത്തിന് മുരിക്കാശ്ശേരിയിൽ തിരി തെളിഞ്ഞു


അഞ്ചുദിവസം നീണ്ട  ഇടുക്കി ജില്ലാ റവന്യൂ സ്കൂൾ കലോത്സവത്തിന് മുരിക്കാശ്ശേരിയിൽ തിരി തെളിഞ്ഞു. മുരിക്കാശ്ശേരി സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിലെ പ്രധാന വേദിയിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാരിച്ചൻ നീർണാക്കുന്നേൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തതോടെ 36-ാമത് കൗമാരകലാ മാമാങ്കത്തിന് തുടക്കമായി.


കലോത്സവത്തിന്റെ മുന്നോടിയായി കുട്ടികളും അധ്യാപകരും സാമൂഹ്യ സാംസ്കാരിക രംഗത്തുള്ളവരും ഉൾപ്പെടെ ആയിരക്കണക്കിന് പേർ പങ്കെടുത്ത വിളംബര റാലി നടന്നു. മുരിക്കാശ്ശേരി ബസ്റ്റാൻഡിൽ നിന്നും ആരംഭിച്ച റാലിയിൽ നിശ്ചലദൃശ്യങ്ങളും പ്ലോട്ടുകളും ഉൾപ്പെടെ വിവിധ കലാരൂപങ്ങളും അണിനിരന്നത് റാലിക്ക് കൂടുതൽ മികവ് പുലർത്തി. തുടർന്ന് കലോത്സവ നഗരിയിൽ വിദ്യാഭ്യാസവകുപ്പ് ഉപ ഡയറക്ടർ ഗീത പിസി പതാക ഉയർത്തി. പ്രധാന വേദിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജിച്ചൻ നീർണാക്കുന്നേൽ ഭദ്രദീപം തെളിയിച്ച്  അഞ്ചുദിവസം നീണ്ട കലയുടെ മാമാങ്കത്തിന് തുടക്കം കുറിച്ചു. വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ്മി ജോർജ് അധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഡോളി സുനിൽ മുഖ്യപ്രഭാഷണം നടത്തി.


ഇടുക്കി രൂപത വിദ്യാഭ്യാസ ഡയറക്ടർ ഫാ. ജോർജ് തകിടിയേൽ,ബ്ലോക്ക് പഞ്ചായത്ത് അംഗം സിബിച്ചൻ തോമസ് സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ വടക്കേൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കിജില്ലാ പ്രസിഡൻ്റ് സണ്ണി പൈമ്പിള്ളിൽ,ഗ്രാമപഞ്ചായത്ത് അംഗങ്ങൾ സാമൂഹ്യ സാംസ്കാരിക  നേതാക്കൾ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്ത്  സംസാരിച്ചു. 36-ാം മത് ഇടുക്കി റവന്യൂ ജില്ലാ കലോത്സവത്തിന് ലോഗോ തയ്യാറാക്കി ഒന്നാം സ്ഥാനം നേടിയ ചോറ്റുപാറ ഗവൺമെൻറ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് യാസീമിനെയും, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മുരിക്കാശ്ശേരി സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി അനോയിറ്റ് സിബിയെയും ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA