എൽഎസ്‌ഡി സ്റ്റാമ്പുകളും കഞ്ചാവുമായി യുവാവിനെ അടിമാലി നർകോട്ടിക്ക് സംഘം കല്ലാർകുട്ടിയിൽനിന്ന് പിടികൂടി. മണിയാറംകുടി ഭൂമിയാംകുളം സ്വദേശി നെല്ലിക്കുഴിയിൽ നോയൽ (27) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് അഞ്ച് എൽഎസ്‌ഡി സ്റ്റാമ്പുകളും, ഒന്നര ഗ്രാം കഞ്ചാവും പിടികൂടി. പ്രതി സഞ്ചരിച്ച സ്കൂട്ടറും പിടികൂടിയിട്ടുണ്ട്. സ്കൂട്ടറിൽ മയക്കുമരുന്നുമായി വില്പനയ്ക്ക് എത്തുന്നു എന്ന് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. മയക്കുമരുന്നുകൾ കല്ലാർകുട്ടിയിൽ വില്പനയ്ക്ക് കൊണ്ടുവരുകയായിരുന്നു എന്ന് ഇയാൾ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


