മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്ന് രാവിലെ (26-10-2025) 140.10 അടിയായി ഉയർന്നു. ഇതോടെ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ആദ്യ മുന്നറിയിപ്പ് കേരളത്തിന് നൽകി. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് സെക്കൻറിൽ 1200 ഘനയടിയായി വർധിപ്പിക്കുകയും ചെയ്തു. പരമാവധി സംഭരണ ശേഷിയായ 142 അടിയാണ് റൂൾ കർവ് പരിധി. ഈ മാസം 30നാണ് റൂള്‍ കര്‍വ് പരിധി അവസാനിക്കുന്നത്
142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. ആ ജലനിരപ്പിലേക്ക് നവംബര്‍ മാസം അവസാനത്തോടുകൂടി ജലനിരപ്പെത്തിക്കുന്നത് തമിഴ്‌നാടിന്റെ പതിവാണ്. അതിന്റെ ഭാഗമായിക്കൂടിയാണ് ഈ ജലനിരപ്പ് ഉയര്‍ന്നത്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. വരും മണിക്കൂറുകളില്‍ 142 അടിയിലേക്ക് ജലനിരപ്പ് എത്താനുള്ള സാധ്യതയുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മഴ കുറഞ്ഞതിനാൽ നീരൊഴുക്കിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


