HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

പരുമല പള്ളി തിരുനാൾ, നാളെ പ്രാദേശിക അവധി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമെന്ന് കളക്ടർ, 2 ജില്ലകളിലെ മൂന്ന് താലൂക്കുകളിൽ അവധി

നാളെ പ്രാദേശിക അവധി

പത്തനംതിട്ട ജില്ലയിലെ പരുമല പള്ളി തിരുനാളിനോടനുബന്ധിച്ച് നാളെ (തിങ്കളാഴ്ച) 3 താലൂക്കുകൾക്ക് പ്രാദേശിക അവധി. പത്തനംതിട്ടയിലെ തിരുവല്ല, ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർമാർ ഉത്തരവിറക്കിയിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്ന് കളക്ടർമാ‍ർ വ്യക്തമാക്കിയിട്ടുണ്ട്. ക്രൈസ്‌തവ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട പ്രഥമ ഭാരതീയനും 'പരിശുദ്ധ പരുമല തിരുമേനി' എന്ന് വിഖ്യാതനുമായ പരിശുദ്ധ ഗീവറുഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 123 -ാം ഓർമ്മപ്പെരുന്നാളാണ് ഇക്കുറി നടക്കുന്നത്.


പെരുന്നാളിന് വിപുലമായ ഒരുക്കങ്ങൾ

പരുമല തിരുമേനിയുടെ 123-ാമത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ അധ്യക്ഷതയിൽ സർക്കാർതല ആലോചനായോഗം നടന്നിരുന്നു. പെരുന്നാളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ഹരിതചട്ടങ്ങൾ കർശനമായി പാലിക്കുന്നതിനും വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും യോഗത്തിൽ തീരുമാനമായിരുന്നു. വിവിധ ഡിപ്പോകളിൽനിന്ന് കെ എസ് ആർ ടി സിയുടെ പ്രത്യേക സർവീസുകൾ നടത്താനും, പഞ്ചായത്തിന്‍റെ സഹകരണത്തോടെ കുടിവെള്ളം വിതരണം ഉറപ്പാക്കാനും, റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കാനും നിർദേശിച്ചിട്ടുണ്ട്. വഴിവിളക്കുകൾ പ്രകാശിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.


പരുമല പെരുന്നാളിന് കൊടിയേറിയത് ഒക്ടോബർ 26 ന്

പെരുന്നാൾ ദിവസങ്ങളിൽ പ്രത്യേക പൊലീസ് കൺട്രോൾ റൂം അടക്കം ഒരുക്കങ്ങൾ നടത്തിയിരുന്നു. ആരോഗ്യവകുപ്പ് ആംബുലൻസ് സേവനം ഒരുക്കി പ്രത്യേക മെഡിക്കൽ ടീമിനെ സജ്ജമാക്കാനും യോഗം തീരുമാനിച്ചു. മാത്യു ടി തോമസ് എം എൽ എ, പത്തനംതിട്ട കളക്ടർ പ്രേം കൃഷ്ണൻ, വൈദിക ട്രസ്റ്റി ഫാ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ. എൽദോസ് ഏലിയാസ്, തിരുവല്ല ഡി വൈ എസ്‍ പി എസ് നന്ദകുമാർ, ചെങ്ങന്നൂർ ഡി വൈ എസ്‍ പി ബിനുകുമാർ എം കെ, ചെങ്ങന്നൂർ ആർ ഡി ഒ വിജയസേനൻ, പത്തനംതിട്ട ഡെപ്യൂട്ടി കളക്ടർ രാജലക്ഷ്മി, തിരുവല്ല തഹസിൽദാർ ജോബിൻ കെ ജോർജ് തുടങ്ങിയവർ പങ്കെടുത്തു. പരുമല പെരുന്നാൾ ഒക്ടോബർ 26 നാണ് കൊടിയേറേയത്. സമാപന ദിവസമായ തിങ്കളാഴ്ച ( നവംബർ 3 ) വലിയ ആഘോഷമാണ് ഇവിടെ നടക്കുക. ഈ സാഹചര്യത്തിലാണ് 3 താലൂക്കുകൾക്ക് അവധി പ്രഖ്യാപിച്ചത്.


 കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA