ക്രിസ്മസ് തിരുനാളിനോടനുബന്ധിച്ച് വാഴത്തോപ്പ് സെന്റ് ജോർജ്ജ് കത്തീഡ്രൽ ദേവാലയത്തിൽ ഭക്തിനിർഭരമായ ക്രിസ്തുമസ് പാതിരാ കുർബാന നടന്നു. ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിച്ചു. കുർബാനയോടെയാണ് പിറവിയുടെ കർമ്മങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ഉണ്ണീശോയെ തീകായ്ക്കൽ ചടങ്ങും ദേവാലയം ചുറ്റിയുള്ള പ്രദിക്ഷണവും നടന്നു. പാതിരാ കുർബാനയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. കത്തീഡ്രൽ വികാരി ഫാദർ ടോമി ലൂക്കാ ആനിക്കുഴികാട്ടിലും അസിസ്റ്റന്റ് വികാരി ഫാദർ ജോയൽ വള്ളിക്കാട്ടും കുർബാനയ്ക്കും അനുബന്ധ തിരുകർമ്മങ്ങൾക്കും നേതൃത്വം നൽകി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


