HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ക്രിസ്തുമസ് തിരുനാളിനോടനുബന്ധിച്ച് വാഴത്തോപ്പ് കത്തീഡ്രൽ ദേവാലയത്തിൽ ഭക്തിനിർഭരമായ ക്രിസ്തുമസ് രാവ് ആഘോഷങ്ങൾ നടന്നു; സമുദായ ശക്തീകരണ വർഷം ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.

വാഴത്തോപ്പ് കത്തീഡ്രൽ ദേവാലയത്തിൽ ഭക്തിനിർഭരമായ ക്രിസ്തുമസ് രാവ് ആഘോഷങ്ങൾ നടന്നു


വാഴത്തോപ്പ് കത്തീഡ്രൽ ദേവാലയത്തിൽ ക്രിസ്തുമസ് രാവ് ഭക്തിനിർഭരമായും ആഘോഷപൂർണ്ണമായും കൊണ്ടാടി. ക്രിസ്തുമസ് തിരുനാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ സമുദായ ശക്തീകരണ വർഷത്തിന്റെ ഉത്ഘാടനം നിർവഹിച്ചു.


കരോൾ ഗാനങ്ങളോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ജൂബിലി ഡാൻസ്, ക്രിസ്തുമസ് പപ്പാ ഡാൻസ് എന്നിവ അവതരിപ്പിച്ചു. ഇടവകയിലെ ജൂബിലി ദമ്പതികളെയും വലിയ കുടുംബങ്ങളെയും ചടങ്ങിൽ ആദരിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തികൾക്കും ചടങ്ങിൽ പ്രത്യേക അംഗീകാരം നൽകി. അനേക വർഷങ്ങളായി ദീപിക ദിനപത്രത്തിന്റെ സ്ഥിരം വരിക്കാരായവരെയും ചടങ്ങിൽ ആദരിച്ചു. റോസ് ബാലിക ഭവനിലെ കുട്ടികൾ അവതരിപ്പിച്ച ക്രിസ്തുമസ് ഡാൻസ് ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി.


ക്രിസ്തുമസ് രാവ് ആഘോഷങ്ങളുടെ ഭാഗമായി CMLയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ഉണ്ണീശോക്കൊരു വീട്’ എന്ന ഭവന നിർമ്മാണ പദ്ധതിയുടെ നറുക്കെടുപ്പും ചടങ്ങിൽ നടന്നു. വിശ്വാസികളും കുടുംബങ്ങളും ഒന്നിച്ചു പങ്കെടുത്ത ക്രിസ്തുമസ് രാവ് ആഘോഷങ്ങൾ വാഴത്തോപ്പ് കത്തീഡ്രൽ ദേവാലയ പരിസരത്തെ ഉത്സവമേഖലയാക്കി മാറ്റി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA