
വെള്ളത്തുവലിന് സമീപം ശല്യംപാറയിൽ വീടിന് തീപിടിച്ചു.ഒരാൾ മരണപ്പെട്ടു. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. വെള്ളത്തൂവൽ യാക്കോബായ പള്ളിക്ക് സമീപം താമസിക്കുന്ന ചെമ്പിൽ വിക്രമന്റെ വീടാണ് കത്തി നശിച്ചത്.
വീടിനുള്ളിൽ പ്ലാസ്റ്റിക് സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്ന നിലയിലാണ്. രണ്ടുപേരാണ് ഇവിടെ താമസിച്ചിരുന്നത്. ഒരാളുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. വിക്രമൻ്റെ സഹോദരൻ ശശിയാണ് മരണപ്പെട്ടത് എന്നാണ് നിഗമനം. വീടിന് തീപിടിക്കാനുള്ള കാരണം എന്തെന്ന് വ്യക്തമായിട്ടില്ല.അഗ്നി രക്ഷാസേനയും, പോലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
മൃതദേഹം വീടിനുള്ളിൽ തന്നെ കിടക്കുന്നു. വീടിനുള്ളിൽ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് സാധനങ്ങൾക്ക് തീ പിടിച്ചതാകാം അപകടകാരണമെന്ന് സംശയിക്കുന്നു. പടക്കം പൊട്ടിച്ചപ്പോൾ തീ പടർന്നതാകാം കാരണമെന്ന് സംശയിക്കുന്നതായി അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥരും പറയുന്നു.വെള്ളത്തൂവൽ കല്ലാർകുട്ടി റോഡരികിലാണ് കത്തി നശിച്ച വീട് സ്ഥിതി ചെയ്യുന്നത്.

