ക്രിസ്‌മസിനെ വരവേല്‍ക്കാന്‍ നക്ഷത്രഗ്രാമം ഒരുക്കി കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന ദേവാലയം. ദേവാലയത്തിലെ യുവജനങ്ങളുടെ നേതൃത്വത്തിലാണ് നക്ഷത്രഗ്രാമം നിര്‍മിച്ചത്. വിണ്ണിലെ നക്ഷത്രങ്ങള്‍ ഭൂമിയിലേക്ക് ഇറങ്ങിവന്നതുപോലെയുള്ള കാഴ്‌ചയാണ് സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തിന്റെ പരിസരം ഇപ്പോള്‍ സമ്മാനിക്കുന്നത്. നിര്‍മാണത്തിനു വേണ്ട എല്ലാ വസ്‌തുക്കളും ഇവരുടെ നേതൃത്വത്തില്‍ ശേഖരിച്ച് സ്വന്തമായി നിര്‍മിച്ചാണ് നക്ഷത്രങ്ങള്‍ സ്‌ഥാപിച്ചിരിക്കുന്നത്.55 ചെറുനക്ഷത്രങ്ങളാണ് വിവിധ ഭാഗങ്ങളിലായി സ്‌ഥാപിച്ചിരിക്കുന്നത്. ഇത് ഇടവകയിലെ 55 കുടുംബ കൂട്ടായ്‌മകളെ സൂചിപ്പിക്കുന്നു. യുവജനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയുമായി ദേവാലയത്തിലെ വൈദികര്‍ ഇടവക ജനങ്ങള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നു. അറിഞ്ഞും കേട്ടും നിരവധി പേരാണ് ഇപ്പോള്‍ വൈകുന്നേരങ്ങളില്‍ ദേവാലയത്തിലെത്തി നക്ഷത്രഗ്രാമത്തിന്റെ ഭംഗി ആസ്വദിച്ച് മടങ്ങുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


.jpeg)