സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് നൽകുന്നത് നിലച്ചു. ലൈസൻസ് രേഖ അച്ചടിക്കാനുള്ള പ്രത്യേക പേപ്പർ എത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. വിദേശത്തേത്ത് പോകുന്ന നൂറുകണക്കിന് ആളുകളാണ് ഇതുമൂലം ബുദ്ധിമുട്ടിലായിരിക്കുന്നത്. അപേക്ഷ നൽകി 1500 രൂപയും അടച്ചാൽ ഐഡിപി ഇതുവരെ വേഗത്തിൽ ലഭിച്ചിരുന്നു. എന്നാൽ ഒരു മാസമായി രേഖ ലഭിക്കുന്നില്ല.
നാസിക്കിലെ കേന്ദ്ര പ്രസ്സിൽ നിന്നുള്ള പ്രത്യേക പേപ്പറിലാണ് ഇത് അച്ചടിക്കുന്നത്. പേപ്പർ എത്താത്തതാണ് ഐഡിപി നൽകുന്നത് നിലക്കാൻ കാരണമെന്ന് ആർടിഒ പറയുന്നു. പ്രതിസന്ധി പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർക്ക് പരാതി നൽകി.
നാട്ടിൽ ലൈസൻസ് ഉള്ളവർക്ക് വിദേശരാജ്യങ്ങളിൽ എത്തിയാൽ അവിടെ വാഹനം ഓടിക്കാനുള്ള പ്രത്യേക അനുമതി രേഖയാണ് ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് അഥവാ ഐഡിപി. വിദേശത്തേക്ക് പോകുന്നവർ വിസ അടക്കമുള്ള രേഖകളുടെ പകർപ്പ് സഹിതം അപേക്ഷിച്ചാൽ മാത്രമേ ഐഡിപി ലഭിക്കുകയുള്ളൂ. യാത്രയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയാകുന്ന മുറക്ക് മാത്രമേ ഐഡിബിക്ക് അപേക്ഷിക്കാനാകൂ. അതിനാൽ അപേക്ഷകർക്ക് ഇതിനായി അധികം കാത്തിരിക്കാൻ കഴിയില്ല.
വിദേശ രാജ്യങ്ങളിൽ എത്തിയാൽ വേഗത്തിൽ അവിടത്തെ ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ എളുപ്പമല്ല. പല രാജ്യങ്ങളിലും ഐഡിപി ഉപയോഗിക്കാൻ മൂന്നുമാസം മുതൽ ഒരു വർഷം ഒരു വരെയൊക്കെ അനുമതി നൽകാറുണ്ട്. ചില രാജ്യങ്ങളിൽ ആറുമാസം എങ്കിലും താമസിച്ചു കഴിഞ്ഞവർക്കേ അവിടുത്തെ ലൈസൻസ് ലഭിക്കൂ. അതുവരെ ഇവിടെ നിന്നുള്ള ഐഡിബി ഉപയോഗിക്കാം. ഐഡിപി ഉള്ളവർക്ക് വിദേശ രാജ്യങ്ങളിൽ അവിടത്തെ ലൈസൻസ് എടുക്കാനും എളുപ്പമാണ്.വിഷയത്തിൽ അടിയന്തര നടപടി വേണമെന്നാണ് അപേക്ഷകരുടെ ആവശ്യം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


.jpeg)