ഇടുക്കി മെഡിക്കൽ കോളേജും ജില്ലാ ആയുർവേദ ആശുപത്രിയും ഉൾപ്പെടുന്ന രണ്ടു പ്രധാന ആരോഗ്യ കേന്ദ്രങ്ങളുടെ പരിസരത്തെ കാടുവെട്ടിത്തെളിക്കൽ, പുല്ല് നീക്കം ചെയ്യൽ, പ്ലാസ്റ്റിക്–മാലിന്യ ശേഖരണം, പാതകളും പ്രവേശന കവാടങ്ങളും വൃത്തിയാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് നടന്നത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് സ്കൂൾ പ്രിൻസിപ്പാൾ ജോയി കെ. ജോസും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എബി അബ്രഹാമുമാണ്. മെഡിക്കൽ കോളേജ് പരിസരത്തെ ശുചീകരണത്തിൻ്റെ ഉദ്ഘാടനം ലേ സെക്രട്ടറി അശോക് കുമാർ നിർവ്വഹിച്ചു. പ്രവർത്തനങ്ങൾക്ക് എച്ച്.ഐ.സി. ഇൻചാർജ് സി. സിനിമോൾ ജോസഫ്, സീനിയർ നഴ്സിംഗ് സൂപ്പറണ്ട് ഇൻചാർജ് സി. സിമി തോമസ് എന്നിവരും പങ്കെടുത്തു.
ജില്ലാ ആയുർവേദ ആശുപത്രി പരിസരത്ത് നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആശുപത്രി സൂപ്രണ്ട് ഡോ. കൃഷ്ണപ്രിയ നിർവ്വഹിച്ചു. ഡോ. ദീപക് ആശംസകൾ അർപ്പിച്ചു. ശുചിത്വത്തിനും പൊതുജനാരോഗ്യത്തിനും പ്രാധാന്യം നൽകുന്ന ഇത്തരം പ്രവർത്തനങ്ങൾ സാമൂഹിക ഉത്തരവാദിത്തത്തിന്റെ മികച്ച മാതൃകയാണെന്ന് സംഘാടകർ പറഞ്ഞു. ഡോ. ജ്യോതിസ്, ഡോ. ആഗ്നസ്, ഡോ. മരിയ, നഴ്സിംഗ് ഹെഡ് റോസിലി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എബി അബ്രഹാം, എൻ.സി.സി. ഓഫീസർ ഷെറിൻ മാത്യൂ എന്നിവരടക്കമുള്ളവർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


