HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം; നെഞ്ചിടിപ്പിൽ മുന്നണികൾ, വോട്ടെണ്ണൽ എട്ടിന് ആരംഭിക്കും

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം. 244 കേന്ദ്രങ്ങളിലായി രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികൾ. തിരഞ്ഞെടുപ്പ് ഫലം തത്സമയം പ്രേക്ഷകരിലെത്തിക്കാൻ വിപുലമായ സജ്ജീകരണങ്ങളുമായി ന്യൂസ് ടീം തയാറാണ്. 100-ൽ അധികം WhatsApp ഗ്രൂപ്പുകൾ ഉള്ളതിനാൽ റിസൾട്ട് അപ്ഡേറ്റുകൾ നൽകുമ്പോൾ ചിലപ്പോൾ താമസം ഉണ്ടായേക്കാം.👉 👉 👉 അതുകൊണ്ട് WhatsApp ചാനൽ ഫോളോ ചെയ്യൂ. അപ്ഡേറ്റുകൾ തത്സമയം നേരിട്ട് നിങ്ങളുടെ ഫോണിൽ ലഭിക്കും.


പോളിങ്ങിൽ മുൻ തിരഞ്ഞെടുപ്പിനേക്കാൾ രണ്ട് ശതമാനത്തിൻ്റെ കുറവ് ഉണ്ടെങ്കിലും ഇടത്- വലത് മുന്നണികൾ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ ഇപ്പോൾ ഇടത് മുന്നണിക്കാണ് മുൻതൂക്കം. ഇടത് മേധാവിത്വം തകർത്ത് നേട്ടം കൊയ്യുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. തിരുവനന്തപുരം നഗരസഭാ ഭരണം പിടിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന ബിജെപി സംസ്ഥാനത്തെ വോട്ട് വിഹിതത്തിൽ ഗണ്യമായ വർധനവും പ്രതീക്ഷിക്കുന്നു.


സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പിൽ 75.75 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. രണ്ട് ഘട്ടങ്ങളിലുമായി 73.51 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു. ഏഴ് വടക്കൻ ജില്ലകളാണ് വ്യാഴ്ചച്ച പോളിങ് ബൂത്തിലെത്തിയത്. മികച്ച വിജയം നേടാനാകുമെന്നാണ് മുന്നണികളുടെ ആത്മവിശ്വാസം.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA