തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ വാഴത്തോപ്പ് ഗവ. എൽ.പി. സ്കൂളിൽ മന്ത്രിയും കുടുംബവും വോട്ട് രേഖപ്പെടുത്താൻ എത്തി. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച മന്ത്രി ഈ തെരഞ്ഞെടുപ്പ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളോടുള്ള ജനങ്ങളുടെ നന്ദി പ്രകടനമാകും എന്നു പറഞ്ഞു.
കേരള കോൺഗ്രസ് മുന്നണി മാറ്റം എൽ.ഡി.എഫിന് കൂടുതൽ ഗുണം ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. മന്ത്രിയുടെ വാർഡിൽ ഇടതുപക്ഷത്തിന് രണ്ട് സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ടെങ്കിലും വോട്ടർമാർക്ക് വ്യക്തമായ തിരിച്ചറിവുണ്ടെന്നും അവർ ശരിയായ വിധത്തിലുള്ള വോട്ട് രേഖപ്പെടുത്തുമെന്നും മന്ത്രി പ്രതികരിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


