HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

അജ്ഞാത ജീവിയുടെ ആക്രമണം: ഇടുക്കി മാങ്ങാത്തൊട്ടിയിലെ രണ്ട് കോഴിഫാമുകളില്‍ 600-ലേറെ കോഴികള്‍ ചത്തു, ലക്ഷങ്ങളുടെ നഷ്ടം

ഇടുക്കി മാങ്ങാത്തൊട്ടിയിലെ കോഴിഫാമുകളില്‍ അജ്ഞാത ജീവിയുടെ ആക്രമണം


ഇടുക്കി മാങ്ങാത്തൊട്ടിയിലെ കോഴിഫാമുകളില്‍ അജ്ഞാത ജീവിയുടെ ആക്രമണം. രണ്ട് ഫാമുകളിലായി അറുനൂറോളം കോഴികള്‍ ചത്തു. വനം വകുപ്പിലെയും മൃഗസംരക്ഷണ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടുപൂച്ച പോലുള്ള ഏതെങ്കിലും മൃഗങ്ങളായിരിക്കാം ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇടുക്കി മാങ്ങാത്തൊട്ടി  ടൗണിന് സമീപമുള്ള രണ്ട് കോഴി ഫാമുകളിലാണ് അജ്ഞാത ജീവിയുടെ ആക്രമണമുണ്ടായത്. വര്‍ഷങ്ങളായി ഇവിടെ കോഴി ഫാം നടത്തിവരുന്ന ഇടികുഴിയില്‍ വര്‍ഗ്ഗീസിന്‍റെ ഫാമിലെ അഞ്ഞൂറിലധികം കോഴികളെയാണ് കൊന്നൊടുക്കിയത്. ചിലതിനെ തിന്നുകയും ചെയ്തു. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഇദ്ദേഹത്തിനുണ്ടായത്. രാത്രി എട്ടു മണിയോടെയാണ് സംഭവം.


പുലർച്ചെ മൂന്നു മണിയോടെയാണ് പനച്ചിക്കല്‍ വിജയന്‍റെ ഫാമിലെ കോഴികളെ അജ്ഞാത ജീവി ആക്രമിച്ചത്. വിജയന്‍റെ അമ്പതിലധികം കോഴികളെയാണ് കൊന്നു തിന്നത്. സംഭവമറിഞ്ഞ് വനം, മൃഗ സംരരക്ഷണം പഞ്ചായത്ത് എന്നീ വകുപ്പുകളിൽ നിന്നും  അധികൃതരെത്തി പരിശോധന നടത്തി. കര്‍ഷകർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഏതാനും മാസം മുൻപ് മമ്മട്ടിക്കാനത്ത് രണ്ടായിരത്തോളം കോഴികളെ പൂച്ചപ്പുലി കൊന്നിരുന്നു.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA