HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

125 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികള്‍; ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം

Achayans Gold Kattappana


ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തിൽ പൊതുയോഗവും വിവിധ കലാപരിപാടികളും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 125 രാജ്യങ്ങളിൽ നിന്നും 28 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രവാസി പ്രതിനിധികൾ മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും. എട്ട് വിഷയങ്ങളെ അടിസ്ഥാനത്തിലുള്ള ചർച്ചകളും എഴ് മേഖലാ സമ്മേളനങ്ങളും നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കും. മന്ത്രിമാർ, വകുപ്പ് സെക്രട്ടറിമാർ, വിഷയ വിദഗ്ധർ, എം.എൽ.എമാർ എന്നിവർ മൂന്ന് ദിവസത്തെ ചർച്ചയിൽ പങ്കെടുക്കും. ധൂർത്ത് ആരോപിച്ചും പദ്ധതി നടത്തിപ്പിലെ വ്യക്തതക്കുറവും ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇത്തവണയും ലോക കേരള സഭ ചര്‍ച്ചയില്‍ നിന്നും വിട്ടുനിൽക്കും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA