HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് 2026–27 വികസന പദ്ധതി: പ്രഥമ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ ഭൂമിയാംകുളം സ്റ്റേഡിയം പാറയെ ടൂറിസ കേന്ദ്രമാക്കി ഉയർത്തണമെന്ന് ആവശ്യം

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് 2026–27 വികസന പദ്ധതി


വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ 2026–27 സാമ്പത്തിക വർഷത്തെ വികസന പദ്ധതികൾ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി പ്രഥമ വർക്കിംഗ് ഗ്രൂപ്പ് യോഗം വാഴത്തോപ്പ് പാപ്പൻസ് ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ ആസ്ഥാന മേഖലയിലുള്‍പ്പെടുന്ന പഞ്ചായത്തിന്റെ സമഗ്ര വികസന സാധ്യതകളാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്തത്.


കാലപ്പഴക്കം ചെന്ന പഞ്ചായത്ത് ഓഫീസ് കെട്ടിടം പൊളിച്ച് പുതുതായി നിർമിക്കുക, ഭൂമിയാംകുളത്ത് ടർഫ് കോർട്ട് നിർമിക്കുക, മയക്കുമരുന്ന് ലഹരിയുടെ പിടിയിൽപ്പെടുന്ന കുട്ടികളെയും യുവജനങ്ങളെയും സംരക്ഷിക്കുന്നതിനായി വാർഡ് തലങ്ങളിൽ മിനി സ്റ്റേഡിയങ്ങൾ സ്ഥാപിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് യോഗത്തിൽ മുന്നോട്ട് വച്ചത്. കർഷകക്ഷേമം ലക്ഷ്യമിട്ട് അഗ്രോ ക്ലിനിക്, വെറ്റിനറി പോളി ക്ലിനിക്, ഫുഡ് ലബോറട്ടറി എന്നിവ സ്ഥാപിക്കുന്നതും ഭൂമിയാംകുളം സ്റ്റേഡിയം പാറയിൽ വാച്ച് ടവർ നിർമിക്കുന്നതും ചർച്ചയായി.


പുതിയ ഭരണസമിതി അധികാരത്തിൽ വന്നതിന് ശേഷം ആദ്യമായി തയ്യാറാക്കുന്ന വികസന പദ്ധതികൾ മികച്ച രീതിയിൽ നടപ്പിലാക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻസി തോമസ് പറഞ്ഞു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സാന്ദ്ര മോൾ ജിന്നി യോഗം ഉദ്ഘാടനം ചെയ്തു.


ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.പി. സലിം മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് സെലിൻ വി.എം., ത്രിതല പഞ്ചായത്ത് അംഗങ്ങളായ പി.കെ. ബിജു, പ്രഭാ തങ്കച്ചൻ, സിജി ചാക്കോ, റിൻസി സിബി എന്നിവർ സംസാരിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, കർഷകർ എന്നിവർ ഉൾപ്പെടെ നൂറുകണക്കിന് പേർ യോഗത്തിൽ പങ്കെടുത്തു.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA