
ഉടുമ്പന്നൂരിൽ പീഡനത്തെ തുടർന്ന് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഉടുമ്പന്നൂർ പള്ളിക്കുടി സ്വദേശിയായ ഗോഡ്വിൻ (21) എന്നയാളെയാണ് പോക്സോ നിയമപ്രകാരം കരിമണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പെൺകുട്ടിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഗോഡ്വിനെ പോലീസ് നിരീക്ഷണത്തിലാക്കി. തുടർന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വ്യക്തമായതോടെയാണ് ഗോഡ്വിനെ അറസ്റ്റ് ചെയ്തത്.

