HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

മൂന്നാറിലേക്ക് പോകുന്നവർ ജാഗ്രതൈ; പടയപ്പയും മൂന്ന് കൊമ്പന്മാരും മദപ്പാടിൽ, ജാഗ്രതാ നിർദേശം നൽകി വനംവകുപ്പ്

പടയപ്പയും മൂന്ന് കൊമ്പന്മാരും മദപ്പാടിൽ


കാട്ടുകൊമ്പൻ പടയപ്പയും മൂന്ന് കൊമ്പന്മാരും മദപ്പാടിലായതിനാൽ ജാഗ്രതാ നിർദേശം നൽകി വനംവകുപ്പ്. മൂന്നാറിലേക്ക് പോകുന്ന വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കുമാണ് വനംവകുപ്പ് ജാഗ്രതാ നിർദേശം നൽകിയത്. ആനകൾ അക്രമകാരികളാകാൻ സാധ്യതയുള്ളതിനാൽ അടുത്തുപോകാൻ പാടില്ലെന്നും പ്രകോപിപ്പിക്കുന്ന പ്രവർത്തികൾ ഉണ്ടാകരുത് എന്നുമാണ് നിർദേശം.


കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി പടയപ്പ അക്രമകാരിയായി തുടരുകയാണ്. ദിവസങ്ങൾക്ക് മുൻപ് മാട്ടുപ്പെട്ടിയിൽ ഇറങ്ങിയ പടയപ്പ വഴിയോരക്കടകൾ തകർക്കുകയും പഴങ്ങളും പച്ചക്കറികളും എടുത്തുകഴിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസവും പടയപ്പ ജനവാസ മേഖലയിൽ എത്തിയിരുന്നു. മൂന്നാർ വട്ടക്കാട് ടവർ ഭാഗത്താണ് ആനയെത്തിയത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS