HONESTY NEWS ADS

ഇടുക്കി ചിന്നക്കനാലിലെ വീട്ടമ്മയുടെ ആത്മഹത്യ; ഭര്‍ത്താവ് അറസ്റ്റില്‍, മാനസികവും ശാരീരികവുമായ നിരന്തര പീഡനമുണ്ടായെന്ന് പൊലീസ്

ഇടുക്കി: ചിന്നക്കനാലില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍


ചിന്നക്കനാലില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍. ചിന്നക്കനാല്‍ നേതാജി കോളനിയില്‍ കൗസല്യയാണ് മരിച്ചത്. ഗുണ്ടുമല ഡിവിഷൻ നേതാജി കോളനി സ്വദേശി രാജു മുരുകനാണ് അറസ്റ്റിലായത്. പോസ്റ്റ്മാർട്ടം റിപ്പോർട്ടും ബന്ധുക്കളുടെ മൊഴികളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.


ജനുവരി 27 നാണ് കൗസല്യ ആത്മഹത്യ ചെയ്തത്. സംഭവത്തിന് പിന്നാലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിവാഹിതരായി മൂന്ന് വർഷം മാത്രം പിന്നിട്ട ദമ്പതികളാണ് രാജുവും കൗസല്യയും. കഴിഞ്ഞ കുറച്ച്‌ കാലമായി കുടുംബജീവിതത്തില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഭർത്താവിന്റെ ശാരീരികവും മാനസികവുമായി നിരന്തര പീഡനങ്ങളാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ കണ്ടെത്തല്‍. സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലും പോസ്റ്റ്മാർട്ടം റിപ്പോർട്ടിലും കൗസല്യ ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായിരുന്നുവെന്ന് വ്യക്തമായതോടെയാണ് രാജു മുരുകനെ പൊലീസ് അറസ്റ്റ് ചെയ്തത്. മുരുകനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS