HONESTY NEWS ADS

ലോറിയും ബസും തമ്മില്‍ കൂട്ടിയിടിച്ചു, ലോറിയിലെ അരിച്ചാക്ക് പൊട്ടി റോഡില്‍ ചിതറി

ഇടുക്കി: ലോറിയിലെ മൂന്ന് ചാക്ക് അരിയാണ് റോഡില്‍ പൊട്ടിവീണത്


അറക്കുളം ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗണിലേക്ക് അരിയുമായി വന്ന ലോറിയും, തൊടുപുഴയിലേക്ക് പോകുകയായിരുന്ന സ്വകാര്യബസും തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം. കോളപ്ര പോസ്റ്റ് ഓഫീസിന് മുമ്പിലുണ്ടായ അപകടത്തില്‍ ലോറിയില്‍ ഉണ്ടായിരുന്ന അരിച്ചാക്കുകള്‍ പൊട്ടി റോഡില്‍ വീണു. ഏകദേശം നൂറ് മീറ്റർ ദൂരത്തില്‍ അരി റോഡില്‍ ചിതറിവീണു. ലോറിയില്‍ കെട്ടിയിരുന്ന കയർ അഴിഞ്ഞതിനെ തുടർന്ന് അരിച്ചാക്കുകള്‍ ഒരു വശത്തേക്ക് ചെരിഞ്ഞ് ഏറെ ദൂരം വാഹനം ഓടിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ലോറിയിലെ മൂന്ന് ചാക്ക് അരിയാണ് റോഡില്‍ പൊട്ടിവീണത്.


അപകട വിവരം പോസ്റ്റ് ഓഫീസ് ജീവനക്കാരനായ ബിനിലാണ് മൂലമറ്റം അഗ്നിരക്ഷാസേനയില്‍ അറിയിച്ചത്. ഉടനെ സേന സ്ഥലത്തെത്തി ചിതറിക്കിടന്ന അരി കോരിമാറ്റിയതിന്ശേഷം വെള്ളം പമ്പ് ചെയ്ത് റോഡ് പൂർണമായും വൃത്തിയാക്കി. അപകടത്തില്‍ ബസ് യാത്രികനായ ഒരാളുടെ കൈയ്ക്ക് പരിക്കേറ്റു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

SBI HOME LOAN - IDUKKI



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS