HONESTY NEWS ADS

ബാറുകളുടെ പ്രവർത്തന സമയം ഇനി മുതൽ രാത്രി 12 മണിവരെ; സമയം കൂട്ടാന്‍ എക്‌സൈസ് വകുപ്പിന്റെ ശുപാര്‍ശ

ബാറുകളുടെ പ്രവർത്തന സമയം കൂട്ടാൻ എക്സൈസ് വകുപ്പിൻ്റെ ശുപാർശ


സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം കൂട്ടാൻ എക്സൈസ് വകുപ്പിൻ്റെ ശുപാർശ. രാവിലെ 10 മണി മുതൽ രാത്രി 12 വരെ പ്രവർത്തന സമയം കൂട്ടാനാണ് തത്വത്തിൽ തീരുമാനം.ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ തന്നെ പുറത്തിറങ്ങും. വിനോദസഞ്ചാര മേഖലയുടെ വളർച്ചയെ മുൻനിർത്തിയാണ് തീരുമാനമെന്നാണ് സർക്കാർ വിശദീകരണം. നിലവിൽ രാവിലെ 11 മണി മുതൽ രാത്രി 11 മണിവരെയാണ് ബാറുകൾ തുറന്നു പ്രവർത്തിക്കുന്നത്.


വിനോദയാത്രികർക്ക് രാത്രിയിൽ കൂടുതൽ സമയം ലഭ്യമായാൽ അത് വിനോദസഞ്ചാര മേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് എക്‌സൈസ് മന്ത്രി പങ്കെടുത്ത ചർച്ചകളിൽ വിലയിരുത്തപ്പെട്ടത്. ബാർ ഉടമകളുടെ ദീർഘകാല ആവശ്യം അംഗീകരിച്ചതോടെ ഇനി ദിവസേന രണ്ട് മണിക്കൂർ അധികം ഇവ പ്രവർത്തിക്കും. മുൻപ് ടൂറിസം മേഖലയിലെ ബാറുകൾക്ക് രാത്രി 12 വരെ പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. ഈ ആനുകൂല്യം തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന പരാതി മറ്റ് ബാറുടമകൾ ഉന്നയിച്ചിരുന്നു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS