HONESTY NEWS ADS

കഞ്ചാവുമായി കാഞ്ചിയാർ സ്വദേശി അടിമാലി പോലീസിന്റെ പിടിയിൽ

അടിമാലിയിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ


അടിമാലിയിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ. കാഞ്ചിയാർ തൊപ്പിപ്പാള സ്വദേശി തേക്കിലക്കാട്ട് രാജേഷ് (44) ആണ് അടിമാലി പോലീസിന്റെ പിടിയിലായത്. അടിമാലി, മച്ചിപ്ലാവ് സ്കൂൾപടി ഭാഗത്ത് വച്ച് കഞ്ചാവുമായി സ്കൂട്ടറിൽ വരുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഇയാളിൽ നിന്നും  2.392 കിലോ ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. സബ് ഇൻസ്പെക്ടർ ഇബ്രാഹിം കെ എം-ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.


ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ഇടുക്കി ജില്ലാ നർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പരിൽ അറിയിക്കൂ.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS