HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ പദ്ധതികൾ അട്ടിമറി; അന്വേഷണം വേണമെന്ന് എൽഡിഎഫ്

ഇടുക്കി: പണം വകമാറ്റി ചെലവഴിക്കുന്നുവെന്നാരോപിച്ച് അന്വേഷണം ആവശ്യപ്പെട്ട് എൽഡിഎഫ്


വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ഭരണസമിതി പദ്ധതികൾ അട്ടിമറിച്ച് പണം വകമാറ്റി ചെലവഴിക്കുന്നുവെന്നാരോപിച്ച് അന്വേഷണം ആവശ്യപ്പെട്ട് എൽഡിഎഫ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റി രംഗത്ത്. മുൻ ഭരണസമിതി തുക നീക്കിവെച്ച് രൂപീകരിച്ച നിരവധി പദ്ധതികൾ ദീർഘവീക്ഷണമില്ലാതെ പുതുതായി വന്ന യുഡിഎഫ് ഭരണസമിതി വകമാറ്റി ചെലവഴിക്കുന്നുവെന്നും ഇടതുപക്ഷത്തോടുള്ള രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.


ഗാന്ധിനഗർ കോളനിയിലെ 33 പാവപ്പെട്ട കുടുംബങ്ങൾക്ക് വീട് അറ്റകുറ്റപ്പണിക്കായി നീക്കിവെച്ച തുക പ്രസിഡന്റിന്റെ വാർഡിലേക്ക് മാറ്റിയതായും ഭൂമിയാകുളം മേഖലയിൽ ഓപ്പൺ ജിം പദ്ധതിക്കായി നീക്കിവെച്ച തുക സ്ഥലം കണ്ടെത്താതെ പദ്ധതി തയ്യാറാക്കിയെന്ന അപവാദപ്രചരണം നടത്തി വകമാറ്റിയതായും എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.


തുക വകമാറ്റിയത് ചോദ്യം ചെയ്ത പ്രതിപക്ഷ അംഗങ്ങളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കാൻ ശ്രമം നടക്കുന്നുവെന്നും പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുക്കാൻ പ്രതിപക്ഷ അംഗങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ചെറുതോണിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കെ.ജി. സത്യൻ, എം.വി. ബേബി ജേക്കബ് പിണക്കാട്ട്, അരുൺ ദാസ് എന്നിവർ പങ്കെടുത്തു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS